കോ​വി​ഡ്; 14 പേ​ര്‍​ക്ക് കൂ​ടി, ആ​റു​പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Sunday, July 5, 2020 12:34 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 14 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ എ​ട്ടു​പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും ആ​റ് പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ​വ​രാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ആ​റു​പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

കോവിഡ് ബാധിച്ചവർ

ജൂ​ണ്‍ 15 ന് ​കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി​യ 54 വ​യ​സു​ള്ള പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 16 ന് ​കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി​യ 59 വ​യ​സു​ള്ള നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ സ്വ​ദേ​ശി, ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 31 വ​യ​സു​ള്ള അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 20 ന് ​ദു​ബാ​യി​ല്‍ നി​ന്നു​വ​ന്ന 31 വ​യ​സു​ള്ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി, 23 ന് ​ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 26 വ​യ​സു​ള്ള മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, അ​ബു​ദാ​ബി​യി​ല്‍ നി​ന്നെ​ത്തി​യ 34 വ​യ​സു​ള്ള കു​മ്പ​ള പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 24 ന് ​സൗ​ദി​യി​ല്‍ നി​ന്നെ​ത്തി​യ 27 വ​യ​സു​ള്ള മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ഇ​തേ​ദി​വ​സം കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി​യ 52 വ​യ​സു​ള്ള നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ സ്വ​ദേ​ശി, ജൂ​ണ്‍ 15 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നു ട്രെ​യി​നി​ല്‍ വ​ന്ന 40 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 23 ന് ​മം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കാ​റി​ല്‍ വ​ന്ന 34 വ​യ​സു​ള്ള വൊ​ര്‍​ക്കാ​ടി സ്വ​ദേ​ശി​നി, 28 ന് ​മം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ വ​ന്ന 24 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 29 ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കാ​റി​ല്‍ വ​ന്ന 29 വ​യ​സു​ള്ള മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്ന് വി​മാ​ന​ത്തി​ല്‍ വ​ന്ന 29 വ​യ​സു​ള്ള ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 30 ന് ​മം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ലോ​റി​യി​ല്‍ വ​ന്ന 37 വ​യ​സു​ള്ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.

രോഗമുക്തി നേടിയവർ

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി​യ 27 വ​യ​സു​ള്ള ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി​യ 43 വ​യ​സു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി, 35 വ​യ​സു​ള്ള പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ഷാ​ര്‍​ജ​യി​ല്‍ നി​ന്നു​വ​ന്ന 32 വ​യ​സു​ള്ള ഉ​ദു​മ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, 40 വ​യ​സു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്ക് കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 54 വ​യ​സു​ള്ള പ​ള്ളി​ക്ക​ര സ്വ​ദേ​ശി​ക്ക് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു​മാ​ണ് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി രോ​ഗ​മു​ക്തി ല​ഭി​ച്ച​ത്.വീ​ടു​ക​ളി​ല്‍ 6,484 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 336 പേ​രു​മു​ള്‍​പ്പെ​ടെ 6,820 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 588 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.