ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ ആ​ള്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Saturday, July 4, 2020 9:53 PM IST
കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും അ​തി​ര്‍​ത്തി​ഗ്രാ​മ​ത്തി​ലെ ത​റ​വാ​ടു​വീ​ട്ടി​ല്‍ എ​ത്തി​യ​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ദേ​ലം​പാ​ടി നൂ​ജി​ബെ​ട്ടു സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ര​ന്‍ (38) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ഇ​യാ​ള്‍ ക​ര്‍​ണാ​ട​ക​യി​ലെ ജാ​ല്‍​സൂ​രി​ന​ടു​ത്ത് അ​ടു​ക്കാ​റി​ല്‍ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ടു​ക്കാ​റി​ലെ ഭാ​ര്യ​വീ​ട്ടി​ലാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും പി​ണ​ങ്ങി​യാ​ണ് ദേ​ലം​പാ​ടി​യി​ലെ ത​റ​വാ​ടു​വീ​ട്ടി​ല്‍ വ​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.​ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ യോ​ടെ​യാ​ണ് തൊ​ട്ട​ടു​ത്ത പ​റ​മ്പി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​റി​വി​ല്ലാ​തെ അ​തി​ര്‍​ത്തി​യി​ലെ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ഇ​യാ​ള്‍ നാ​ട്ടി​ലെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. അ​തി​ര്‍​ത്തി​യി​ല്‍ റോ​ഡി​ല്‍ മ​ണ്ണി​ട്ട​തി​നാ​ല്‍ സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്താ​നും വൈ​കി. മൃ​ത​ദേ​ഹം കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.