ജില്ലയിൽ പുതി‍യ 15 പദ്ധതികൾ
Saturday, July 4, 2020 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: ബേ​ക്ക​ല്‍ റി​സോ​ര്‍​ട്സ് ഡ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍റെ (ബി​ആ​ര്‍​ഡി​സി) രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 15 പു​തി​യ പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ത്തു​ന​ട​ത്തു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​ര​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.
ക​ഫെ ദെ ​ബേ​ക്ക​ല്‍, റെ​യി​ന്‍​ബോ റീ ​ക്രി​യേ​ഷ​ണ​ല്‍ സോ​ണ്‍ ബേ​ക്ക​ല്‍, മ​ഞ്ഞം​പൊ​തി​ക്കു​ന്ന് ഹി​ല്‍ ടൂ​റി​സം പ്രോ​ജ​ക്ട്, കാ​സ​ര്‍​ഗോ​ഡ് അ​ണ​ങ്കൂ​രി​ലെ നൈ​റ്റ് ഫു​ഡ് സ്ട്രീ​റ്റ്, കാ​സ​ര്‍​ഗോ​ഡ് നൈ​റ്റ് ലൈ​ഫ് പ്രോ​ജ​ക്ട്, പ​ള്ളി​ക്ക​ര ഫ്‌​ളൈ ഓ​വ​റി​ന് താ​ഴെ മാ​ന​വീ​യം മോ​ഡ​ല്‍ റിം​ഗ് റോ​ഡ്, ഫോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി, പ​ള്ളി​ക്ക​ര​യി​ല്‍ വേ​ള്‍​ഡ് ക്ലാ​സ് മാ​ള്‍, പെ​രി​യ ടൗ​ണ്‍​ഷി​പ്പ്, ച​ന്ദ്ര​ഗി​രി റി​വ​ര്‍ ടൂ​റി​സം, ബേ​ക്ക​ല്‍ റി​ട്രീ​റ്റ് സെ​ന്‍റ​ര്‍, കോ​ട്ട​പ്പു​റം ഹൗ​സ് ബോ​ട്ട് ടെ​ര്‍​മി​ന​ല്‍, പൊ​സ​ഡി​ഗു​മ്പെ ഹി​ല്‍ ലോ​ക്ക്, അ​ഴി​ത്ത​ല ബീ​ച്ച് ടൂ​റി​സം, ബേ​ക്ക​ല്‍ കോ​ട്ട​ക്ക് സ​മീ​പം പാ​ര്‍​ക്കിം​ഗ് ബേ ​ന​വീ​ക​ര​ണം എ​ന്നി​വ​യാ​ണ് ബി​ആ​ര്‍​ഡി​സി ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്.
1995 ജൂ​ലൈ മൂ​ന്നി​നാ​ണ് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന് കീ​ഴി​ല്‍ പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യി ബി​ആ​ര്‍​ഡി​സി രൂ​പീ​ക​രി​ച്ച​ത്.