ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
Saturday, July 4, 2020 12:27 AM IST
പ​ന​ത്ത​ടി: കോ​വി​ഡി​ന്‍റെ​യും ഡെ​ങ്കി​പ്പ​നി​യു​ടെ​യും ഭീ​ഷ​ണി​ക്കി​ട​യി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യം കൂ​ടി​യാ​യ​തോ​ടെ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ന്ന മ​ല​യോ​ര​ജ​ന​ത​യു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണ​മൊ​രു​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ശ്ര​മ​മെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് വ​രു​മെ​ന്ന് പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.
പ്ര​തി​സ​ന്ധി​ക​ളു​ടെ കാ​ല​ത്ത് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം​കൊ​ണ്ട് ആ ​പ്ര​തീ​ക്ഷ​യും ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. പാ​ണ​ത്തൂ​ര്‍, വ​ട്ട​ക്ക​യം, പ​രി​യാ​രം, ക​ല്ല​പ്പ​ള്ളി, ക​മ്മാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​രു​ടെ തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം​വ​കു​പ്പും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ആ​ന​ക്കൂ​ട്ട​ങ്ങ​ളെ അ​ടി​യ​ന്ത​ര​മാ​യി കാ​ട് ക​യ​റ്റാ​നും സൗ​രോ​ര്‍​ജ്ജ വേ​ലി​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​വാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ന്‍​കൈ​യെ​ടു​ത്ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഐ. ജോ​യി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ശ്രീ​കാ​ന്ത്, സ​ന്തു ടോം ​ജോ​സ് എ​ന്നി​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.