സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ കൂടുതൽ ജാഗ്രത:റ​വ​ന്യൂ മ​ന്ത്രി
Saturday, July 4, 2020 12:27 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി 36 ദി​വ​സം സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​രാ​ള്‍​ക്കു പോ​ലും രോ​ഗം ബാ​ധി​ക്കാ​തി​രു​ന്ന​ത് ജി​ല്ല​യി​ലെ ആ​രോ​ഗ്യ സം​വി​ധാ​നം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ടു​വെ​ന്ന​തി​ന്‍റെ വ​ലി​യൊ​രു തെ​ളി​വാ​ണെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്നും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജ​ന​പ്ര​തി​നി​ധി​ക​ളും ഏ​കോ​പി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൂ​ടി പ​രി​ഗ​ണി​ച്ചു കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള യോ​ഗ​ങ്ങ​ള്‍ ചേ​രു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ജി​ല്ല​യി​ലേ​ക്ക് വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​വ​രി​ല്‍ പ​ല​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാം. എ​ന്നാ​ല്‍ ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് പ​ക​രാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​രു​ടെ സേ​വ​നം കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി​യ "മാ​ഷ്' പ​ദ്ധ​തി സം​സ്ഥാ​ന ത​ല​ത്തി​ല്‍ ശ്ലാ​ഘി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എം​എ​ല്‍​എ​മാ​രാ​യ എം.​സി. ക​മ​റു​ദ്ദീ​ന്‍, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​എ. ജ​ലീ​ല്‍, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍, ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ്പ, ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ്, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എ.​ടി. മ​നോ​ജ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.