വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ പ​രാ​തി അ​വ​ഗ​ണി​ച്ച പോ​ലീ​സ് ന​ട​പ​ടി അ​ന്വേ​ഷി​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ്
Friday, July 3, 2020 1:16 AM IST
ക​ണ്ണൂ​ര്‍: വൃ​ദ്ധ​ദ​മ്പ​തി​ക​ളെ അ​യ​ല്‍​വാ​സി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സ്വ​ത്ത് കൈ​യേ​റു​ക​യും ചെ​യ്തി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പോ​ലീ​സി​ന്‍റെ ന​ട​പ​ടി അ​ന്വേ​ഷി​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.
വൃ​ദ്ധ​ദ​മ്പ​തി​ക​ളാ​യ ഇ​ടു​പ്പ​യി​ല്‍ വീ​ട്ടി​ല്‍ തേ​ന​ങ്കി​ല്‍ കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍-​പി.​സി. സ​രോ​ജി​നി​യ​മ്മ എ​ന്നി​വ​ര്‍​ക്ക് അ​യ​ല്‍​ക്കാ​രു​ടെ ഭീ​ഷ​ണി​യു​ണ്ടാ​യി​ട്ടും ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ദ​മ്പ​തി​ക​ളു​ടെ പേ​ര​മ​ക​ന്‍ പി.​സി. ജി​ബി​ന്‍ സ​ര്‍​മി​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഇ​തു​സം​ബ​ന്ധി​ച്ച് മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ട്ടു.
അ​യ​ല്‍​വാ​സി ഭൂ​മി കൈ​യേ​റി​യ​പ്പോ​ള്‍ റ​വ​ന്യൂ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സ്ഥ​ലം അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍ സ്ഥാ​പി​ച്ച കു​റ്റി​ക​ള്‍ അ​യ​ല്‍​വാ​സി പി​ഴു​തെ​റി​ഞ്ഞ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മ​റ്റൊ​രു അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍ കോ​വി​ഡ് കാ​ല​ത്ത് ന​ട​ന്ന സ്വ​കാ​ര്യ ച​ട​ങ്ങി​നെ​ത്തി​യ നൂ​റി​ല​ധി​കം ആ​ളു​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത​ത് വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ്.
ച​ട​ങ്ങി​നെ​ത്തി​യ​വ​ര്‍ ഇ​വ​രു​ടെ മു​റ്റ​ത്ത് മൂ​ത്ര​വി​സ​ര്‍​ജ​നം ന​ട​ത്തു​ക​യും ഉ​പ​യോ​ഗി​ച്ച മാ​സ്‌​കു​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ്‌ സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യാ​ണ് പോ​ലീ​സ് പെ​രു​മാ​റി​യ​തെ​ന്നും എ​ണ്‍​പ​തി​ല​ധി​കം വ​യ​സു​ള്ള റി​ട്ട.​അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളു​ടെ ജീ​വ​നും സ്വ​ത്തും അ​പ​ക​ട​ത്തി​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പേ​ര​മ​ക​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.