ത​ട്ടു​ക​ട​ക​ളി​ല്‍ ഭ​ക്ഷ​ണം പാ​ര്‍​സ​ലാ​യി മാ​ത്രം
Friday, July 3, 2020 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ അം​ഗീ​കാ​ര​മു​ള്ള ത​ട്ടു​ക​ട​ക​ളി​ല്‍ പാ​ഴ്സ​ലാ​യി മാ​ത്ര​മേ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​ന്‍ പാ​ടൂ​ള്ളൂ​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ത​ട്ടു​ക​ട​ക​ള്‍ ഹ​രി​ത​ച​ട്ട പ്ര​കാ​ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​വൂ. ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​വ​രും വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും മാ​സ്‌​കും ഗ്ലൗ​സും നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. ത​ട്ടു​ക​ട​ക​ളി​ല്‍ സാ​മൂ​ഹ്യ അ​ക​ലം ഉ​റ​പ്പു​വ​രു​ത്ത​ണം. വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കും.

ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ
പ്ര​വ​ര്‍​ത്താ​നു​മ​തി

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ പ്ര​വ​ര്‍​ത്താ​നു​മ​തി ന​ല്‍​കാ​ന്‍ ജി​ല്ലാ കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ശ​രീ​ര​ത്തി​ല്‍ കൈ ​കൊ​ണ്ട് നേ​രി​ട്ട് സ്പ​ര്‍​ശി​ക്കാ​തെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് ചെ​യ്യാ​വു​ന്ന ഹെ​യ​ര്‍ ക​ട്ടിം​ഗ്, ഹെ​യ​ര്‍ ഡൈ​യിം​ഗ്, സ്ട്രൈ​റ്റ​നിം​ഗ്, കേ​ര്‍​ലിം​ഗ് സേ​വ​ന​ങ്ങ​ള്‍ പാ​ര്‍​ല​റു​ക​ളി​ല്‍ ല​ഭ്യ​മാ​ക്കാം.