ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് അ​ക്രി​ലി​ക് ഷീ​റ്റ് വി​ത​ര​ണം ന​ട​ത്തി
Friday, July 3, 2020 1:13 AM IST
ചി​റ്റാ​രി​ക്കാ​ല്‍: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും ചി​റ്റാ​രി​ക്കാ​ല്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍, ന​ല്ലോം​പു​ഴ ടൗ​ണു​ക​ളി​ലെ നൂ​റി​ലേ​റെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് പാ​സ​ഞ്ച​ര്‍ ക്യാ​ബി​നും ഡ്രൈ​വ​റു​ടെ ഇ​രി​പ്പി​ട​വും വേ​ര്‍​തി​രി​ക്കു​ന്ന​തി​നു​ള്ള അ​ക്രി​ലി​ക് ഷീ​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​സ്. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​വി​ഐ വി​ജ​യ​ന്‍ ബോ​ധ​വ​ത്ക​ര​ണ​വും പോ​സ്റ്റ​ര്‍ വി​ത​ര​ണ​വും ന​ട​ത്തി. ഓ​സ്റ്റി​ന്‍ ചെ​റു​പു​ഴ, എ​ന്‍. ജെ. ​ജോ​സ​ഫ്, വി​നീ​ത് ടി. ​ജോ​സ​ഫ്, എ.​സി. മൈ​ക്കി​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.