വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് പ​ണംക​വ​ര്‍​ന്ന കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍
Friday, July 3, 2020 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: ഉ​ദു​മ പാ​ക്യാ​ര​യി​ല്‍ വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് 2,15,000 രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണും കൊ​ള്ള​യ​ടി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​രെ ബേ​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​വ​ര്‍​ച്ചാ​സം​ഘ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ​ന്നു ക​രു​തു​ന്ന കോ​ട്ടി​ക്കു​ളം സ്വ​ദേ​ശി അ​ബ്ദു​ല്‍​സ​ലാം(45), കാ​സ​ര്‍​ഗോ​ഡ് നെ​ല്ലി​ക്ക​ട്ട​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രാ​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഫീ​ര്‍(28), നെ​ല്ലി​ക്ക​ട്ട സ്വ​ദേ​ശി സു​ജി​ത്(25) എ​ന്നി​വ​രെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ നേ​രി​ട്ട് ഉ​ള്‍​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു.
ക​ഴി​ഞ്ഞ ജൂ​ണ്‍ 24 ന് ​രാ​ത്രി ഏ​ഴോ​ടെ​യാ​ണ് പാ​ക്യാ​ര ബ​ദ​രി​യ ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന വ്യാ​പാ​രി ഹ​നീ​ഫ​യു​ടെ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് ഓ​ഫീ​സ് ജം​ഗ്ഷ​ന് സ​മീ​പം പ​ഴ​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ക​ട അ​ട​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഹ​നീ​ഫ.
സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പാ​ക്യാ​ര കു​ന്നി​ല്‍ ര​ക്തേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വെ​ള്ള സ്വി​ഫ്റ്റ് കാ​റി​ലെ​ത്തി​യ സം​ഘം ഹ​നീ​ഫ​യെ ത​ട​ഞ്ഞു. സ്‌​കൂ​ട്ട​ര്‍ ച​വി​ട്ടി​വീ​ഴ്ത്തി​യ ശേ​ഷം ഹ​നീ​ഫ​യു​ടെ മു​ഖം പൊ​ത്തി​പ്പി​ടി​ച്ച് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പാ​ന്‍റ്സി​ന്‍റെ കീ​ശ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.