ചേ​റ​ങ്ക​ല്ല് കോ​ള​നി​യി​ലും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, July 2, 2020 9:00 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ചേ​റ​ങ്ക​ല്ല് കോ​ള​നി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള (എ​സ്എ​സ്‌​കെ) ന​ല്‍​കി​യ ടെ​ലി​വി​ഷ​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം ചേ​റ​ങ്ക​ല്ല് സൗ​ഹൃ​ദ​യ ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ട്‌​സ് ക്ല​ബ്ബി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ന്ത​മ്മാ​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗം ഡെ​റ്റി ഫ്രാ​ന്‍​സി​സ്, പ്ര​മോ​ട്ട​ര്‍ ബി​ജു, ക്ല​ബ് സെ​ക്ര​ട്ട​റി സ​നീ​ഷ് തോ​ട്ടു​പു​റ​ത്ത്, തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​യ ജോ​സ് ടി.​എ​സ്. ത​യ്യി​ല്‍, നി​ഹി​ത ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.