സി​പി​എം നേ​താ​ക്ക​ളു​ടെ അ​ഴി​മ​തി മ​റ​ച്ചു​വ​യ്ക്കാ​ന്‍ വ്യാ​ജ​പ്ര​ചാ​ര​ണം: ലീ​ഗ്
Thursday, July 2, 2020 9:00 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഹാ​മാ​രി​യു​ടെ ദു​ര​ന്ത​ത്തി​നി​ട​യി​ലും ഭ​ര​ണ നേ​തൃ​ത്വം ന​ട​ത്തു​ന്ന അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പ​ത​വും മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ജി​ല്ല​യി​ലെ സി​പി​എം നേ​താ​ക്ക​ള്‍ മു​സ്‌​ലിം ലീ​ഗി​നെ​തി​രേ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​റും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. തൃ​ക്ക​രി​പ്പൂ​രി​ലെ വ​ഖ​ഫ് ഭൂ​മി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​റം​പി​ടി​പ്പി​ച്ച ക​ഥ​ക​ളാ​ണ് സി​പി​എം നേ​തൃ​ത്വ​വും പാ​ര്‍​ട്ടി പ​ത്ര​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.