ഇ​ല്ലാ​യ്മ​യി​ല്‍ നി​ന്ന് നൂ​റു​മേ​നി​യി​ലെ​ത്തി ബ​ളാ​ല്‍ സ്‌​കൂ​ള്‍
Wednesday, July 1, 2020 1:30 AM IST
വെ​ള്ള​രി​ക്കു​ണ്ട്: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ബ​ളാ​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ നേ​ടി​യ നൂ​റു​ശ​ത​മാ​നം വി​ജ​യ​ത്തി​ന് ഇ​ര​ട്ടി മ​ധു​രം.
80 ശ​ത​മാ​ന​ത്തോ​ള​വും പ​ട്ടി​ക​വ​ര്‍​ഗ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന സാ​മ്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​നാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളു​ടെ നേ​ട്ട​മാ​ണ് വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.
മു​ഖ്യാ​ധ്യാ​പ​ക​ന്‍ പി. ​ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്‍​വ​ര്‍​ഷം അ​ക്കാ​ദ​മി​ക രം​ഗ​ത്ത് നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ആ​കെ 42 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് കി​ട്ടി. ര​ണ്ടു പേ​ര്‍​ക്ക് ഒ​ൻ​പ​ത് വി​ഷ​യ​ത്തി​ല്‍ എ ​പ്ല​സ് ല​ഭി​ച്ചു.
മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ത്ഥി​ക​ളെ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​നു​മോ​ദി​ച്ചു.