കോ​വി​ഡ് ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​തെ സ്‌​കൂ​ള്‍ ഗ്രൗ​ണ്ട് ക​ളി​ക്ക​ള​മാ​ക്കി ആ​ള്‍​ക്കൂ​ട്ടം
Wednesday, July 1, 2020 1:30 AM IST
കേ​ള​കം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ സ്‌​കൂ​ള്‍ ക​ളി​ക്ക​ള​ത്തി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം​ചേ​രു​ക​യും ക​ളി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.
മ​ഞ്ഞ​ളാം​പു​റം യു​പി സ്‌​കൂ​ളി​ന്‍റെ ക​ളി​സ്ഥ​ല​മാ​ണ് വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കു​ശേ​ഷം സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്കു​ക​ള്‍ ധ​രി​ക്കാ​തെ​യും ആ​ള്‍​ക്കൂ​ട്ടം ക​ളി​ക്ക​ള​മാ​ക്കു​ന്ന​ത്.
മു​പ്പ​തോ​ളം പേ​ര്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഗ്രൗ​ണ്ടി​ല്‍ ക​ളി​ക്കാ​നി​റ​ങ്ങി​യ​താ​യും ഒ​ട്ട​ന​വ​ധി പേ​ര്‍ മാ​സ്‌​ക് ധ​രി​ക്കാ​തെ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ടം​കൂ​ടി​യ​താ​യും ഇ​ത് ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥ​ല​വാ​സി​ക​ള​ല്ലാ​ത്ത​വ​രാ​ണ് ഇ​വി​ടെ കൂ​ട്ടം​കൂ​ടു​ന്ന​തെ​ന്നും പ​റ​യു​ന്നു.