അ​നു​മ​തി​യി​ല്ലാ​തെ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്ക​രു​ത്: ക​ള​ക്‌​ട​ര്‍
Wednesday, July 1, 2020 1:30 AM IST
ക​ണ്ണൂ​ര്‍: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തു​ന്ന​വ​രി​ല്‍ കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ക്വാ​റ​ന്‍റൈ​ന്‍ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന​യോ​ഗം ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
അ​ധി​കൃ​ത​രു​ടെ അ​റി​വോ അ​നു​മ​തി​യോ ഇ​ല്ലാ​തെ ചി​ല​യി​ട​ങ്ങ​ളി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​താ​യി യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ലാ​ക​ള​ക്‌​ട​റു​ടെ​യോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്‍റെ​യോ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​രം ക്വാ​റ​ന്‍റൈ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ പാ​ടി​ല്ല.
ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണം. നി​ല​വി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്വാ​റ​ന്‍റൈ​ന്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ മൂ​ന്നി​ന​കം ജി​ല്ലാ​ ക​ള​ക്‌​ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ര്‍​ട്ട് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ഡി​എം​ഒ വ​ഴി​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ വ​ഴി​യും ന​ഗ​ര​സ​ഭാ​സെ​ക്ര​ട്ട​റി​മാ​ര്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വ​ഴി​യു​മാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.