23 സി​ഐ​എ​സ്എ​ഫു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ 26 പേ​ര്‍​ക്ക് കോ​വി​ഡ്; ര​ണ്ടു​പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Wednesday, July 1, 2020 1:30 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ 23 സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ള്‍​പ്പെ​ടെ 26 പേ​ര്‍​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. മ​റ്റു മൂ​ന്നു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്.
ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി 20ന് ​മ​സ്‌​ക​റ്റി​ല്‍​നി​ന്നു​ള്ള ഒ​വി 1426 വി​മാ​ന​ത്തി​ലെ​ത്തി​യ എ​ര​മം-​കു​റ്റൂ​ര്‍ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തൊ​ന്പ​തു​കാ​ര​ന്‍, 24ന് ​കു​വൈ​റ്റി​ല്‍​നി​ന്ന് ജെ9 1415 ​വി​മാ​ന​ത്തി​ലെ​ത്തി​യ ഏ​ഴോം മൂ​ന്നാം​പീ​ടി​ക സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​ര​ന്‍, ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി 11ന് ​കു​വൈ​റ്റി​ല്‍ നി​ന്ന് ജെ9 405 ​വി​മാ​ന​ത്തി​ലെ​ത്തി​യ ചി​റ​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​നാ​ലു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍.
കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ഏ​ഴു​പേ​ര്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ര്‍, ത​മി​ഴ്നാ​ട്, ബി​ഹാ​ര്‍, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ വീ​തം, ഹി​മാ​ച​ല്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ ഒ​രാ​ള്‍​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം.
ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 471 ആ​യി.
ഇ​വ​രി​ല്‍ 280 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ട്ട​യം മ​ല​ബാ​ര്‍ സ്വ​ദേ​ശി അ​റു​പ​ത്തി​നാ​ലു​കാ​ര​ന്‍, ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ല​ക്കോ​ട് തേ​ര്‍​ത്ത​ല്ലി സ്വ​ദേ​ശി​യാ​യ അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ എ​ന്നി​വ​ര്‍ ഇ​ന്ന​ലെ​യാ​ണ് വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്.
നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 22664 പേ​രാ​ണ്. ഇ​വ​രി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 83 പേ​രും ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 20 പേ​രും അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ചി​കി​ത്‌​സാ​കേ​ന്ദ്ര​ത്തി​ൽ 179 പേ​രും ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 33 പേ​രും ക​ണ്ണൂ​ര്‍ ആ​ര്‍​മി ഹോ​സ്പി​റ്റ​ലി​ല്‍ നാ​ലു​പേ​രും ഫ​സ്റ്റ് ലൈ​ന്‍ കോ​വി​ഡ് ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ മൂ​ന്നു​പേ​രും വീ​ടു​ക​ളി​ല്‍ 22342 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ജി​ല്ല​യി​ല്‍​നി​ന്ന് ഇ​തു​വ​രെ 14,420 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 13,556 ഫ​ലം വ​ന്നു. ഇ​തി​ല്‍ 12,747 നെ​ഗ​റ്റീ​വാ​ണ്. 864 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.