ശ്രീ​ക​ണ്ഠ​പു​രം-​ചെ​മ്പ​ന്തൊ​ട്ടി-​ന​ടു​വി​ല്‍ റോ​ഡി​ന് അം​ഗീ​കാ​രം: കെ.​സി. ജോ​സ​ഫ്
Wednesday, July 1, 2020 1:29 AM IST
ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര​ത്തെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ ശ്രീ​ക​ണ്ഠ​പു​രം-​ചെ​മ്പ​ന്തൊ​ട്ടി-​ന​ടു​വി​ല്‍ റോ​ഡി​ഡ് ന​വീ​ക​ര​ണ​ത്തി​ന് കി​ഫ്ബി ബോ​ര്‍​ഡി​ല്‍ നി​ന്ന് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.
37.32 കോ​ടി രൂ​പ​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ​ത്തു കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡ് 12 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഒ​ൻ​പ​ത് മീ​റ്റ​ര്‍ ഭാ​ഗം മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തും.
ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​ങ്ങ​ളും ബ​സ് ബേ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ എ​സ്റ്റി​മേ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.