പാ​യം പ​ഞ്ചാ​യ​ത്തി​നെ​തി​രേ വ്യാ​ജ​പ്ര​ചാ​ര​ണം: ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ
Wednesday, July 1, 2020 1:29 AM IST
ഇ​രി​ട്ടി: വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും ഭ​ര​ണ​സ​മി​തി​യെ​യും അ​പ​ഹാ​സ്യ​മാ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പാ​യം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
ക്ഷേ​മ​പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ ഒ​റ്റ​പ്പെ​ട്ട ക്ര​മ​ക്കേ​ടി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ശ്ര​മം പാ​യ​ത്തെ ക​ഴി​ഞ്ഞ​കാ​ല വി​ക​സ​ന​നേ​ട്ട​ങ്ങ​ളെ ത​ല്ലി​ക്കെ​ടു​ത്താ​നു​ള്ള ആ​സൂ​ത്രി​ത​നീ​ക്ക​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ശോ​ക​ൻ പ​റ​ഞ്ഞു. ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം അ​തി​ന്‍റെ വ​ഴി​ക്കു​പോ​കും. ഇ​തി​ന്‍റെ​പേ​രി​ൽ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ശോ​ക​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ദേ​ശീ​യ-​സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​നെ തേ​ടി​യെ​ത്തി​യ​ത് പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്. നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി കാ​ഴ്ച​വ​ച്ച വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തും.
കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ട​ത്തി​ലി​ലെ മ​ൾ​ട്ടി പ്ല​ക്‌​സ് തി​യേ​റ്റ​ർ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് പൂ​ർ​ത്തി​യാ​കു​ന്ന​തും വ​ള്ളി​ത്തോ​ട് ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തും ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​ണ്. മാ​ട​ത്തി​ലി​ൽ സ്റ്റേ​ഡി​യം വ​രു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ വി​ക​സ​ന​വി​രോ​ധി​ക​ളാ​ണ്. ചി​ല ത​ത്പ​ര​ക​ക്ഷി​ക​ളു​ടെ വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ​ക്കും സ​മ​ർ​ദ​ത്തി​നും വ​ഴ​ങ്ങാ​തെ ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​ന് അ​സ​ത്യ​പ്ര​ച​ര​ണം ന​ട​ത്തി മാ​ന​ഹാ​നി​യു​ണ്ടാ​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സാ​വി​ത്രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​കെ. പ്രേ​മ​രാ​ജ​ൻ, പ​വി​ത്ര​ൻ ക​രി​പ്പാ​യി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.