യൂ​ത്ത് കോ​ണ്‍. മ​ന്ത്രി ശൈ​ല​ജ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ക​രി​ങ്കൊ​ടി മാ​ര്‍​ച്ച് ന​ട​ത്തി
Wednesday, July 1, 2020 1:29 AM IST
കൂ​ത്തു​പ​റ​മ്പ്: മ​ട്ട​ന്നൂ​രി​ലെ എ​ക്സൈ​സ് ഡ്രൈ​വ​ര്‍ സു​നി​ല്‍​കു​മാ​ര്‍ മ​രി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മ​ന്ത്രി ശൈ​ല​ജ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി​യു​ടെ പാ​നൂ​രി​ലെ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്ക് ക​രി​ങ്കൊ​ടി മാ​ര്‍​ച്ച് ന​ട​ത്തി. ക​റു​ത്ത കൊ​ടി​യോ​ടൊ​പ്പം ക​റു​ത്ത ഷ​ർ​ട്ടു​മ​ണി​ഞ്ഞാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ചി​നെ​ത്തി​യ​ത്.
മാ​ര്‍​ച്ച് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജീ​വ് മാ​റോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ദീ​പ് ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ര്‍​ച്ച് മ​ന്ത്രി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​നു​സ​മീ​പം സി​ഐ ഫാ​യി​സ് അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തി​നി​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്ന ജ​യ്ഹി​ന്ദ് കാ​മ​റാ​മാ​നെ പോ​ലീ​സ് മാ​റ്റാ​ന്‍ ശ്ര​മി​ച്ച​ത് സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ടാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ റി​ജി​ല്‍ മാ​ക്കു​റ്റി, സു​ധീ​പ് ജ​യിം​സ്, ജോ​ഷി ക​ണ്ട​ത്തി​ല്‍, ബി​നീ​ഷ് ചു​ള്ളി​യാ​ന്‍, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​പി.​സാ​ജു, കെ.​പി.​ഹാ​ഷിം, സി.​വി.​എ ജ​ലീ​ല്‍, ഹ​രി​ദാ​സ് മൊ​കേ​രി, സ​ന്തോ​ഷ് ക​ണ്ണം​വ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.