കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ർ​ട്ടി വി​ട്ടു
Wednesday, July 1, 2020 1:29 AM IST
ഇ​രി​ട്ടി: ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടി​ന്‍റെ പേ​രി​ൽ പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ ന​ട​ക്കു​ന്ന പ്ര​ച​ര​ണ​ത്തി​ന്‍റെ പേ​രി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ർ​ട്ടി വി​ട്ടു. പാ​യം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി ജാ​നി​ഖാ​നാ​ണ് പാ​ർ​ട്ടി​യി​ൽ​നി​ന്നു രാ​ജി​വ​ച്ച് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​രം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ജാ​നി​ഖാ​ൻ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് മാ​ട​ത്തി​ലി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ജാ​നി​ഖാ​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജി​യി​ൽ ഇ​ന്നു പ്ര​തി​ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.