കോ​വി​ഡ് പ്ര​തി​രോ​ധ​ം ച​ര്‍​ച്ച ചെ​യ്യാ​ന്‍ യോ​ഗം ഇ​ന്ന്; യുഡിഎഫ് ബഹിഷ്കരിക്കും
Friday, June 5, 2020 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. എം​പി, എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കും. ഇ​തേ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭാ പ്രാ​തി​നി​ധ്യ​മു​ള്ള ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം രാ​വി​ലെ 11 ന് ​ന​ട​ക്കും. യോ​ഗ​ത്തി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ഓ​രോ പ്ര​തി​നി​ധി​ക​ള്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കേ​ണ്ട​തെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ്ര​വാ​സി​ക​ളു​ടെ​യും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ​യും തി​രി​ച്ചു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​കാ​ധി​പ​ത്യ​പ​ര​മാ​യ നി​ല​പാ​ടു​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
ഇ​ക്കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​പി​യും എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എം.​സി. ക​മ​റു​ദ്ദീ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി ബ​ഷീ​ര്‍ എ​ന്നി​വ​രും ക​ള​ക്ട​ര്‍​ക്ക് ക​ത്തു ന​ല്കി​യി​രു​ന്നു.
എന്നാൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ക​ള​ക്ട​ര്‍ ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ​ക്ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​പി​യും യു​ഡി​എ​ഫ് എം​എ​ല്‍​എ​മാ​രും ക​ത്ത് ന​ല്‍​കി​യി​ട്ടും അ​തി​ന് ത​യാ​റാ​കാ​ത്ത ക​ള​ക്ട​ര്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​ഴി​വാ​ക്കി​യാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​റെ​യും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളെ​യും ഉ​ള്‍​പ്പെ​ടെ ക​ള​ക്ട​ര്‍ നേ​രി​ട്ട് വി​ളി​ച്ച​പ്പോ​ള്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ വി​ളി​ക്കാ​ന്‍ പോ​ലും ത​യാ​റാ​യി​ല്ല. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ക​ള​ക്ട​ര്‍​ക്ക് ഭൂ​ഷ​ണ​മ​ല്ല.
ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ പ​ത്തി​ല്‍ താ​ഴെ മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ക് പ്ര​ഖ്യാ​പി​ച്ച് ജ​ന​ങ്ങ​ളി​ല്‍ ഭീ​തി പ​ട​ര്‍​ത്തി. പ​ല​ര്‍​ക്കും പ​രി​ശോ​ധ​ന​യ്ക്കു​പോ​ലും പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ച്ചി​ല്ല. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കു​റ​വ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ന്ന ജി​ല്ല​യാ​ണ് കാ​സ​ര്‍​ഗോ​ഡ്. ഇ​ത് ക​ള​ക്ട​റു​ടെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടാ​ണ്.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ഇ​ര​ക​ളോ​ട് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യാ​ണ് ഇ​പ്പോ​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം പെ​രു​മാ​റു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ഴി​മ​തി​ക്കും താ​ന്തോ​ന്നി​ത്ത​ത്തി​നു​മെ​തി​രെ യു​ഡി​എ​ഫ് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ഈ ​ക​ള​ക്ട​ര്‍ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ജി​ല്ല അ​ടു​ത്തു​ത​ന്നെ കോ​വി​ഡി​ന്‍റെ ചാ​ക​ര​യാ​യി മാ​റും. തി​രു​വ​ന​ന്ത​പു​രം - കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ നി​ന്നും ജി​ല്ല​യി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.