ലോ​ക്ക് ഡൗ​ണി​നി​ട​യി​ലും പോ​ലീ​സു​കാ​ര​ന് സ്ഥ​ലം​മാ​റ്റം
Thursday, June 4, 2020 12:54 AM IST
ക​ണ്ണൂ​ർ: ലോ​ക്ക് ഡൗ​ണി​നി​ടെ പോ​ലീ​സു​കാ​ര്‍ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി​ചെ​യ്യു​ക​യാ​ണെ​ങ്കി​ലും ക​ണ്ണൂ​രി​ലെ പോ​ലീ​സി​ല്‍ രാ​ഷ്ട്രീ​യ​ക്ക​ളി. യു​ഡി​എ​ഫ് അ​നു​കൂ​ല അ​സോ​സി​യേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ സ്ഥ​ലംമാ​റ്റി​യാ​ണ് പ്ര​തി​കാ​ര​ന​ട​പ​ടി.
മു​ഴ​ക്കു​ന്ന് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​പി​ഒ സി. ​സു​മേ​ഷി​നെ​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലേ​ക്കു സ്ഥ​ലം മാ​റ്റി​യ​ത്. ലോ​ക്ക് ഡൗ​ണി​ല്‍ എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ സ്ഥ​ല​ങ്ങ​ളി​ല്‍ തു​ട​ര​ണ​മെ​ന്നും അ​നാ​വ​ശ്യ​യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ള്ള​പ്പോ​ഴാ​ണ് അ​തീ​വ​ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​മു​ള്ള ജി​ല്ല​യി​ല്‍​നി​ന്ന് ഒ​രാ​ളെ അ​സാ​ധാ​ര​ണ ന​ട​പ​ടി​യി​ലൂ​ടെ സ്ഥ​ലം​മാ​റ്റി​യ​ത്. ഉ​ട​ന്‍​ത​ന്നെ പാ​ല​ക്കാ​ട് എ​ത്തി​ച്ചേ​ര​ണ​മെ​ന്നാ​ണു നി​ര്‍​ദേ​ശം.
ജി​ല്ല മാ​റ്റി​യു​ള്ള സ്ഥ​ലം​മാ​റ്റം പോ​ലീ​സ് സേ​ന​യി​ല്‍ അ​സാ​ധാ​ര​ണ​മാ​ണ്. എ​ന്താ​ണു കാ​ര​ണ​മെ​ന്ന് പോ​ലും വ്യ​ക്ത​മാ​ക്കാ​തെ​യാ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ​യും ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ രാ​ഷ്ട്രീ​യ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ സ്ഥ​ലം​മാ​റ്റം ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ​മാ​സം ഇ​ദ്ദേ​ഹ​ത്തി​നും കു​ടും​ബ​ത്തി​നു​മെ​തി​രേ ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി ഫേ​സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.
പോ​ലീ​സു​കാ​ര​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഫോ​ട്ടോ​യ​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു സൈ​ബ​ര്‍ ആ​ക്ര​മ​ണം. കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന്‍റെ ആ​പ്പി​ല്‍​നി​ന്നു ചോ​ര്‍​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​യ ഭാ​ര്യ ന​ല്‍​കി​യ​തി​നു​പി​ന്നാ​ലെ​യാ​യി​രു​ന്നു സൈ​ബ​ർ ഭീ​ഷ​ണി.