ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​ശാ​ശ​ല​ഭ​മാ​യ സ​ർ​പ്പ​ശ​ല​ഭ​ത്തെ നീ​ലേ​ശ്വ​ര​ത്ത് ക​ണ്ടെ​ത്തി
Thursday, June 4, 2020 12:54 AM IST
നീ​ലേ​ശ്വ​രം: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​ശാ​ശ​ല​ഭ​മാ​യ സ​ർ​പ്പ​ശ​ല​ഭ​ത്തെ നീ​ലേ​ശ്വ​ര​ത്ത് ക​ണ്ടെ​ത്തി. പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ലി​ലെ കാ​ന്ദ്ര​ങ്ങാ​ത്ത് ശ്രീ​വി​ദ്യ​യു​ടെ വീ​ടി​നു സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ശ​ല​ഭ​ത്തെ ക​ണ്ട​ത്. "അ​റ്റ്‌ലസ് മോ​ത്ത്' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​വ​യെ ദ​ക്ഷി​ണേ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.
നി​ബി​ഢ​വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന ഇ​വ അ​പൂ​ർ​വ​മാ​യാ​ണ് നാ​ട്ടി​ലി​റ​ങ്ങാ​റു​ള്ള​ത്.
പൂ​ർ​ണവ​ള​ർ​ച്ച​യെ​ത്തി​യ ശ​ല​ഭ​ത്തി​ന് ഇ​രു​ചി​റ​കു​ക​ളും വി​ട​ർ​ത്തു​മ്പോ​ൾ 240 മി​ല്ലി​മീ​റ്റ​ർ നീ​ള​മു​ണ്ടാ​കും.
ചു​വ​പ്പ് ക​ല​ർ​ന്ന ത​വി​ട്ടു​നി​റ​മാ​ണ് ഇ​തി​ന്. മു​ൻ​ചി​റ​കു​ക​ളി​ൽ പാ​മ്പി​ന്‍റെ ക​ണ്ണു​പോ​ലെ ക​റു​ത്ത പൊ​ട്ടു​ക​ളു​മു​ണ്ടാ​കും.