പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ വീ​ണു പ​രി​ക്കേ​റ്റ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു
Wednesday, June 3, 2020 10:33 PM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ദ​ളി​ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ബു ക​രു​വാ​ച്ചേ​രി (54) യാ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 28 ന് ​രാ​വി​ലെ 11 ഓ​ടെ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ സ്‌​കൂ​ളി​നു സ​മീ​പ​ത്തെ വീ​ട്ടി​ല്‍ പെ​യി​ന്‍റിം​ഗ് ജോ​ലി​ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍​നി​ന്ന് കാ​ല്‍​വ​ഴു​തി വീ​ണ് ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. നീ​ലേ​ശ്വ​രം ക​രു​വാ​ച്ചേ​രി സ്വ​ദേ​ശി​യാ​യ ബാ​ബു വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ഞ്ഞ​ങ്ങാ​ട് ക​ല്ലം​ചി​റ​യി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ള്‍ : അ​ഞ്ജ​ന (ഫാ​ഷ​ന്‍ ഡി​സൈ​ന​ര്‍ ), അ​തു​ല്യ (പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി) സ​ഹോ​ദ​ര​ങ്ങ​ള്‍: സു​കു​മാ​ര​ന്‍, ഗോ​പി, മ​ധു, പ്രേ​മ.