ക​ര്‍​ഷ​ക​ര്‍ ബാ​ങ്കി​നു​മു​ന്നി​ല്‍ നി​ല്‍​പ്പു​സ​മ​രം ന​ട​ത്തി
Tuesday, June 2, 2020 12:32 AM IST
ക​ണി​ച്ചാ​ര്‍: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് വി​വി​ധ ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ പേ​രാ​വൂ​ര്‍ അ​ര്‍​ബ​ന്‍ ബാ​ങ്കി​നു​മു​ന്നി​ല്‍ നി​ല്‍​പ്പു​സ​മ​രം ന​ട​ത്തി. ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം വി​നോ​യ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ജ​ന്‍ ഇ​ട​ത്താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര്‍​ഷ​ക​രു​ടെ പ​ണം കൈ​യി​ല്‍​വ​ച്ച് ക​ര്‍​ഷ​ക​രെ പ​റ്റി​ക്കു​ന്ന നി​ല​പാ​ടി​ല്‍ സ​ര്‍​ക്കാ​ര്‍ മാ​റ്റം വ​രു​ത്തി​യി​ല്ല​ങ്കി​ല്‍ വി​പു​ല​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ക​ര്‍​ഷ​ക​കൂ​ട്ടാ​യ്മ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തോ​മ​സ് പാ​റ​ക്ക​ല്‍, രാ​മ​ന്‍ മേ​ലേ​ത്ത്, ഏ​പ്പ​ച്ച​ന്‍ തൈ​ക്കു​ന്നേ​ല്‍, മ​ത്താ​യി അ​റ​യ്ക്ക​ന്‍, പാ​പ്പ​ച്ച​ന്‍ പ​ന്ത​പ്ലാ​ക്ക​ല്‍, തോ​മ​സ് പാ​മ്പാ​ടി​യി​ല്‍, ടോ​മി പ​യ്യം​പ​ള്ളി, ജോ​സ​ഫ് പ​ന്ത​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് ര​ണ്ടു മാ​സം മു​മ്പ് സം​ഭ​രി​ച്ച ക​ശു​വ​ണ്ടി​യു​ടെ പ​ണം ന​ല്‍​കു​ക, ക​ര്‍​ഷ​ക​രോ​ടു​ള്ള വ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്കു​ക, കോ​വി​ഡ് മൂ​ലം ന​ര​കി​ക്കു​ന്ന ക​ര്‍​ഷ​ക​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന ന​യം തി​രു​ത്തു​ക, ക​ര്‍​ഷ​ക​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ ബാ​ങ്കു​ക​ള്‍ മ​ന​സി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.