സ്‌​കൂ​ള്‍​ മു​റ്റ​ത്ത് പ​ത്ത് തെ​ങ്ങി​ന്‍​തൈ​ക​ള്‍ ന​ട്ടു ജ​യ​ശ്രീ ടീ​ച്ച​ര്‍ പ​ടി​യി​റ​ങ്ങി
Tuesday, June 2, 2020 12:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 25 വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി സ്‌​കൂ​ള്‍ മു​റ്റ​ത്ത് പ​ത്ത് തെ​ങ്ങി​ന്‍ തൈ​ക​ള്‍ ന​ട്ടു ബ​ല്ലാ​ക​ട​പ്പു​റം എ​എ​ല്‍​പി സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക എം. ​ജ​യ​ശ്രീ സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ. ​നാ​രാ​യ​ണ​ന്‍, അ​ധ്യാ​പി​ക​മാ​രാ​യ കെ.​പി. സ്‌​നേ​ഹ​ല​ത, കെ. ​ജ്യോ​തി, കെ.​ടി. ഷീ​ബ, പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഗ്രീ​ന്‍ എര്‍​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​കെ. ഷാ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.