സാ​ക്ഷ​ര​താ​മി​ഷ​ന്‍ കോ​ഴ്സു​ക​ളും ഓ​ണ്‍​ലൈ​നി​ല്‍
Tuesday, June 2, 2020 12:32 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ക്ഷ​ര​ത മു​ത​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വ​രെ​യു​ള്ള തു​ല്യ​താ കോ​ഴ്സു​ക​ളും അ​ച്ഛീ ഹി​ന്ദി, ഗു​ഡ് ഇം​ഗ്ലീ​ഷ്, പ​ച്ച മ​ല​യാ​ളം എ​ന്നീ കോ​ഴ്സു​ക​ളും ഓ​ണ്‍​ലൈ​നാ​ക്കു​ന്നു. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി പ​ഠി​താ​ക്ക​ളു​ടെ ഇ​ട​യി​ല്‍ സ​ര്‍​വേ ന​ട​ത്തു​ക​യും വി​വി​ധ പ​ഠി​താ​ക്ക​ളു​ടെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി​യ പ​ഠി​താ​ക്ക​ള്‍ പ്രേ​ര​ക്മാ​രെ​യും സെ​ന്‍റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ​യും ബ​ന്ധ​പ്പെ​ട​ണം.