ഇ​ടി​മി​ന്ന​ലും വൈ​ദ്യു​തി​മു​ട​ക്ക​വും വി​ല്ല​നാ​യി; ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ 'ഇ​രി​ക്കാ'​നാ​കാ​തെ കു​ട്ടി​ക​ള്‍
Tuesday, June 2, 2020 12:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്‌​കൂ​ള്‍ തു​റ​ന്നി​ല്ലെ​ങ്കി​ലും മു​റ​തെ​റ്റാ​തെ ജൂ​ണ്‍ ഒ​ന്നി​നു ത​ന്നെ മ​ഴ​യെ​ത്തി​യ​പ്പോ​ള്‍ ആ​ദ്യ​ദി​ന​ത്തി​ലെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ പ​ല​യി​ട​ത്തും വെ​ള്ള​ത്തി​ലാ​യി.
പ​ക​ല്‍​സ​മ​യ​ത്തെ മ​ഴ​യ്ക്ക് ഇ​ടി​മി​ന്ന​ലും അ​ക​മ്പ​ടി​യാ​യ​തോ​ടെ കു​ട്ടി​ക​ള്‍​ക്ക് ടി​വി​യും ക​മ്പ്യൂ​ട്ട​റും മൊ​ബൈ​ലും പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി. അ​പ​ക​ടം പേ​ടി​ച്ചു ര​ക്ഷി​താ​ക്ക​ള്‍ ത​ന്നെ കു​ട്ടി​ക​ളെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ നി​ന്ന് എ​ഴു​ന്നേ​ൽ​പ്പി​ച്ചു​വി​ട്ടു.
പ​ല​യി​ട​ത്തും വൈ​ദ്യു​തി​മു​ട​ക്ക​വും ഉ​ണ്ടാ​യി. ക​ന​ത്ത മ​ഴ​യി​ല്‍ സി​ഗ്ന​ലു​ക​ള്‍ ത​ട​സ​പ്പെ​ട്ട​തോ​ടെ ദൃ​ശ്യ​നി​ല​വാ​ര​വും കു​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​വും മ​റ്റും ചാ​ന​ലി​ല്‍ പ​ല​വ​ട്ടം ആ​വ​ര്‍​ത്തി​ച്ച​തും സ​മ​യം​കൊ​ല്ലി​യാ​യി.
എ​ങ്കി​ലും യു ​ട്യൂ​ബി​ല്‍ നി​ന്നും മ​റ്റു​മാ​യി അ​വ​ര​വ​രു​ടെ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ മാ​ത്രം തെ​ര​ഞ്ഞെ​ടു​ത്തു വീ​ണ്ടും കാ​ണാ​മ​ല്ലോ എ​ന്ന​താ​ണ് കു​ട്ടി​ക​ളു​ടെ ആ​ശ്വാ​സം.