മാ​ഹി​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം തോ​ന്നി​യ​പോ​ലെ
Monday, June 1, 2020 12:32 AM IST
മാ​ഹി: ദേ​ശീ​യപാ​ത​യി​ലെ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ ഒ​ഴി​കെ പ​ള്ളൂ​ര്‍, ഇ​ട​യി​ല്‍ പീ​ടി​ക, പ​ന്ത​ക്ക​ല്‍, മൂ​ല​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലെ പ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം തോ​ന്നി​യ​പോ​ലെ. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 23ന് ​ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കു​റ​വാ​യ​തോ​ടെ​യാ​ണ് അ​ത്യാ​വ​ശ്യ സ​ര്‍​വീ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെടു​ന്ന പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്ത​നസ​മ​യം വെ​ട്ടി​ച്ചു​രു​ക്കു​ക​യും അ​ട​ച്ചി​ടു​ക​യു​മാ​ണ്. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ചി​ല പ​മ്പു​ക​ള്‍ തു​റ​ക്കാ​റേ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്റ​റി​ലേ​ക്ക് രോ​ഗി​യു​മാ​യി പോ​കു​ന്ന വാ​ഹ​നം പ​ന്ത​ക്ക​ലി​ലെ പ​മ്പ് അ​ട​ച്ചി​ട്ട​തി​നാ​ല്‍ പാ​തിവ​ഴി​യി​ല്‍ ഇ​ന്ധ​നം തീ​ര്‍​ന്നു നി​ന്നുപോ​യി​രു​ന്നു.
മാ​ഹി​യി​ലെ വി​ല​ക്കു​റ​വ് കാ​ര​ണം വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും വാ​ഹ​ന​വു​മാ​യി വ​രു​ന്ന​വ​ര്‍ മാ​ഹി മേ​ഖ​ല​യി​ലെ പ​മ്പു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കാ​റ്. എ​ന്നാ​ല്‍ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​മ്പു​ക​ള്‍ അ​ട​ച്ചി​ടു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍ പെ​രു​വ​ഴി​യി​ലാ​കു​ക​യാ​ണ്.
ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യ​തോ​ടെ 24 മ​ണി​ക്കൂ​റും പ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ നി​ര്‍​ദേ​ശ​വും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. പ​മ്പ് ജീ​വ​ന​ക്കാ​ര്‍​ക്ക് മു​ഴു​വ​ന്‍ ദി​വ​സ​വും ജോ​ലില​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്.