ലോ​റി വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് കി​ണ​റ്റി​ലേ​ക്കു മ​റി​ഞ്ഞു
Monday, June 1, 2020 12:32 AM IST
പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ലി​ല്‍ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ ക​ട​ത്തി​വ​രി​ക​യാ​യി​രി​ന്ന ടി​പ്പ​ര്‍ ലോ​റി വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് നി​യ​ന്ത്ര​ണംവി​ട്ടു സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.
ലോ​റി ഡ്രൈ​വ​റാ​യ മാ​ട്ടൂ​ല്‍ സൗ​ത്തി​ലെ പി.​സ​ജാ​ദി(29)​നാ​ണ് പ​രി​ക്കേ​റ്റ​ത്. യു​വാ​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ലാ​ത്ത​റ-പ​ഴ​യ​ങ്ങാ​ടി കെ​എ​സ്ടി​പി റോ​ഡി​ല്‍ രാ​മ​പു​രം പാ​ല​ത്തി​നു സ​മീ​പ​മു​ള്ള വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ണ​ല്‍ ക​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ പോ​ലീ​സ് സം​ഘ​ത്തെ​ക്ക​ണ്ട് അ​മി​ത​വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ലോ​റി റോ​ഡ് വ​ള​വി​ലെ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണാ​ണ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.