പോ​ലീ​സി​നെ വെ​ട്ടി​ച്ച് ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളെ ക​ട​ത്തി​യ വി​രു​ത​ന്‍ പി​ടി​യി​ല്‍
Friday, May 29, 2020 11:55 PM IST
പ​യ്യ​ന്നൂ​ര്‍: പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളെ നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍. എ​ട്ടി​ക്കു​ളം ക​ക്കം​പാ​റ​യി​ലെ പ്ര​ജി​ത് ലാ​ലി(27)​നെ​യാ​ണ് പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ര്‍​ണാ​ട​ക​യി​ലെ ന​ഴ്‌​സിം​ഗ് സ്ഥാ​പ​ന​ത്തി​ല്‍ പ​ഠ​നം ന​ട​ത്തു​ന്ന നാ​ലു​പേ​രെ​യാ​ണ് ത​ല​പ്പാ​ടി ചെ​ക്ക്പോ​സ്റ്റ് വ​ഴി വ​രാ​തെ പു​ളി​ങ്ങോം-​കാ​ങ്കോ​ല്‍ വ​ഴി പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ഇ​യാ​ള്‍ കൊ​ണ്ടു​വ​ന്ന​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു പോ​യ പ്ര​ജി​ത്‌​ലാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും കൂ​ട്ടി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു തി​രി​ച്ചെ​ത്തി​യ​ത്. പ​യ്യ​ന്നൂ​ര്‍ സി​ഐ എ.​വി. ജോ​ണി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ പി.​ബാ​ബു​മോ​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ണ്ടു​വ​രാ​നു​പ​യോ​ഗി​ച്ച വാ​ഹ​നം സ​ഹി​തം യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള താ​ണ​യി​ലെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലേ​ക്കു മാ​റ്റി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് എ​ത്തി​യ പ​യ്യ​ന്നൂ​ര്‍, രാ​ജ​പു​രം സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.