കാ​റ്റ​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ധ​ര്‍​ണ ന​ട​ത്തി
Friday, May 29, 2020 11:55 PM IST
വെ​ള്ള​രി​ക്കു​ണ്ട്: കാ​റ്റ​റിം​ഗ് മേ​ഖ​ല​യോ​ടു​ള്ള സ​ര്‍​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ല്‍ വി​വാ​ഹ​മു​ള്‍​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സാ​മൂ​ഹ്യ​സു​ര​ക്ഷ​യോ​ടെ ന​ട​ത്താ​ന്‍ അ​നു​വാ​ദം ന​ല്‍​കു​ക, കാ​റ്റ​റിം​ഗ് മേ​ഖ​ല​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ള്‍ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഓ​ള്‍ കേ​ര​ളാ കാ​റ്റ​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​മൂ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​മ​ല്‍ കു​മാ​ര്‍, സ​ജി റോ​യ​ല്‍, അ​ബൂ​ബ​ക്ക​ര്‍ ലൈ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.