തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും 10,000 രൂ​പ ല​ഭ്യ​മാ​ക്ക​ണം: സ​ജീ​വ് ജോ​സ​ഫ്
Friday, May 29, 2020 11:55 PM IST
ആ​ല​ക്കോ​ട്: ലോ​ക്ക്ഡൗ​ൺ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് ആ​രോ​പി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പ​തി​നാ​യി​രം രൂ​പ ഉ​ട​ൻ ന​ൽ​ക​ണം. കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഐഎ​ൻടി​യു​സി ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ ആ​ല​ക്കോ​ട് ടൗ​ൺ പോ​സ്റ്റോ​ഫീ​സി​ന് മു​ൻ​പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി മു​ല്ല​ക്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ജി​ൻ​സ് മാ​ത്യു, കെ.​കെ. ജ​യ​രാ​ജ​ൻ, ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, പി.​പി. ശ​ശി, അ​ജി​ത് മാ​ത്യു, എം.​ആ​ർ. വി​ജ​യ​ൻ, പി.​യു. സു​ഹൈ​ൽ, രേ​ഖ ര​ഞ്ജി​ത്ത്, ഷാ​ജി മാ​ട്ട​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.