പോ​ലീ​സി​നൊ​പ്പം സ​ന്ന​ദ്ധസേവനത്തിന് കാസർഗോട്ടു നിന്ന് 277 പേർ
Friday, May 29, 2020 11:55 PM IST
കാ​സ​ര്‍​ഗോ​ഡ്: കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പോ​ലീ​സ് വോ​ള​ണ്ടി​യ​ര്‍ സം​വി​ധാ​നം ജി​ല്ല​യി​ലും ആ​രം​ഭി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ സ​ന്ന​ദ്ധ​സേ​ന പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രി​ല്‍ നി​ന്ന് യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് മു​ഖേ​ന തെ​ര​ഞ്ഞെ​ടു​ത്ത 277 സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ പോ​ലീ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ച​ത്.
ഇ​തി​ല്‍ ര​ണ്ട് വ​നി​ത​ക​ളു​മു​ണ്ട്. ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് വ​നി​താ പോ​ലീ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
പോ​ലീ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു ആം ​ബാ​ന്‍​ഡ് ന​ല്‍​കി. പോ​ലീ​സ് വോ​ള​ണ്ടി​യേ​ഴ്സ് എ​ന്ന് മ​ഞ്ഞ അ​ക്ഷ​ര​ത്തി​ലെ​ഴു​തി നീ​ല​നി​റ​ത്തി​ല്‍ മൂ​ന്നി​ഞ്ച് വീ​തി​യു​ള്ള തു​ണി​യി​ല്‍ നി​ര്‍​മി​ച്ച ആം ​ബാ​ന്‍​ഡ് ധ​രി​ച്ചാ​ണ് ഇ​വ​ര്‍ പോ​ലീ​സി​നൊ​പ്പം സേ​വ​ന​ത്തി​നി​റ​ങ്ങു​ക.
വീ​ടു​ക​ളി​ല്‍ റൂം ​ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍ നി​ര്‍​ദേ​ശം ലം​ഘി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജ​ന​മൈ​ത്രി പേ​ലീ​സി​നൊ​പ്പം ഇ​നി പോ​ലീ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രു​മു​ണ്ടാ​കും. ഇ​തോ​ടൊ​പ്പം വ​യോ​ധി​ക​രെ സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​വ​രു​ടെ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്‍​കൈ എ​ടു​ക്കു​ക​യും ചെ​യ്യും.
പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പോ​ലീ​സി​നൊ​പ്പം സേ​വ​ന​ത്തി​ന് ഈ ​വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കും.