കാസർഗോഡ് ഇനി ഉപ്പുവെള്ളം കുടിക്കേണ്ട
Friday, May 29, 2020 11:55 PM IST
മു​ള്ളേ​രി​യ: വേ​ന​ല്‍​ക്കാ​ല​ത്ത് സ്ഥി​ര​മാ​യി ഉ​പ്പു​വെ​ള്ളം കു​ടി​ക്കേ​ണ്ടി​വ​രു​ന്ന ദു​ര​വ​സ്ഥ​യി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ഡി​ന് മോ​ച​നം ല​ഭി​ക്കു​ന്നു. കാ​ല്‍​നൂ​റ്റാ​ണ്ടാ​യി കാ​ത്തി​രി​ക്കു​ന്ന ബാ​വി​ക്ക​ര​യി​ലെ സ്ഥി​രം ത​ട​യ​ണ​യു​ടെ അ​വ​സാ​ന​ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. 2.70 മീ​റ്റ​ര്‍ നീ​ള​വും 12 മീ​റ്റ​ര്‍ വീ​തി​യു​ള്ള നാ​ല് സ്റ്റീ​ല്‍ ഷ​ട്ട​റു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ഘ​ടി​പ്പി​ച്ച​ത്. മു​മ്പ് നി​ര്‍​മാ​ണം ന​ട​ന്ന ഭാ​ഗ​ത്തു ഫൈ​ബ​ര്‍ റീ​ഇ​ന്‍​ഫോ​ഴ്‌​സ്ഡ് പോ​ളി​മ​ര്‍ (എ​ഫ്ആ​ര്‍​പി) ഷ​ട്ട​റു​ക​ള്‍ സ്ഥാ​പി​ക്കും. മേ​യ് 31 ന​കം എ​ല്ലാ ഷ​ട്ട​റു​ക​ളും സ്ഥാ​പി​ച്ചു പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ത​ട​യ​ണ​യ്ക്ക​ക​ത്ത് തെ​ക്കു​ഭാ​ഗ​ത്തു​ള്ള 115 മീ​റ്റ​ര്‍ നീ​ള​മു​ള്ള കോ​ണ്‍​ക്രീ​റ്റ് പാ​ര്‍​ശ്വ​ഭി​ത്തി​യി​ല്‍ 75 മീ​റ്റ​ര്‍ ഇ​നി പൂ​ര്‍​ത്തി​യാ​ക്കാ​നു​ണ്ട്. ഇ​തു​കൂ​ടി കാ​ല​വ​ര്‍​ഷ​ത്തി​നുമു​മ്പ് പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.

120.4 മീ​റ്റ​ര്‍ നീ​ള​മു​ള്ള ത​ട​യ​ണ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ എ​റ്റ​വും വ​ലി​യ ശു​ദ്ധ​ജ​ല വി​ത​ര​ണ​പ​ദ്ധ​തി​യാ​യി ഇ​ത് മാ​റും. കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ, മു​ളി​യാ​ര്‍, ചെ​ങ്ക​ള, മ​ധൂ​ര്‍, മൊ​ഗ്രാ​ല്‍​-പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​രു​ല​ക്ഷ​ത്തി​ലേ​റെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഇ​വി​ടെ നി​ന്നു​ള്ള കു​ടി​വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്.

13.6 മീ​റ്റ​റാ​ണ് ത​ട​യ​ണ​യു​ടെ ആ​കെ ഉ​യ​രം. പു​തു​താ​യി നി​ര്‍​മി​ച്ച അ​ഞ്ച് തൂ​ണു​ക​ളി​ല്‍ 9.6 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ളു​ടെ സ്ഥാ​നം. ത​ട​യ​ണ​യി​ല്‍ മൂ​ന്ന് മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ വെ​ള്ളം സം​ഭ​രി​ക്കാ​നാ​കും. പു​ഴ​യി​ല്‍ നാ​ല് കി​ലോ​മീ​റ്റ​ര്‍ വ​രെ ദൂ​രം ജ​ല​വി​താ​നം ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ദ്ധ​തി​പ്ര​ദേ​ശ​മാ​യ മ​ഹാ​ല​ക്ഷ്മി​പു​ര​ത്ത് പാ​ണ്ടി​ക്ക​ണ്ടം ഭാ​ഗ​ത്തു​നി​ന്ന് ക​രി​ച്ചേ​രി​യി​ല്‍​നി​ന്നു​മാ​യി ര​ണ്ട് കൈ​വ​ഴി​ക​ളാ​യാ​ണ് പു​ഴ ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ഈ ​മ​ഴ​ക്കാ​ലം മു​ത​ല്‍ കൂ​ടു​ത​ല്‍ വെ​ള്ള​മു​യ​രും.

2005 ല്‍ ​തു​ട​ങ്ങി ര​ണ്ടു ത​വ​ണ ക​രാ​റു​കാ​ര്‍ ഉ​പേ​ക്ഷി​ച്ചു​പോ​യ പ​ദ്ധ​തി​യാ​ണ് 15 വ​ര്‍​ഷ​ത്തി​നി​പ്പു​റം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്. മു​മ്പ് നാ​ല​ര​ക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു വെ​ള്ള​ത്തി​ലാ​യ പ​ദ്ധ​തി​ക്ക് ഇ​റി​ഗേ​ഷ​ന്‍ ഡി​സൈ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് ബോ​ര്‍​ഡി​ന്‍റെ രൂ​പ​രേ​ഖ പ്ര​കാ​രം ചെ​റു​കി​ട ജ​ല​സേ​ച​ന​വി​ഭാ​ഗം 27.75 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റാ​ണ് ത​യാ​റാ​ക്കി​യ​ത്. ഇ​തി​ന്‍റെ 10 ശ​ത​മാ​നം അ​ധി​ക​നി​ര​ക്കി​ലാ​ണ് ച​ട്ട​ഞ്ചാ​ലി​ലെ ജാ​സ്മി​ന്‍ ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍​സ് ക​മ്പ​നി ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. 2018 ഒ​ക്ടോ​ബ​ര്‍ നാ​ലി​നാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ര്‍​മാ​ണം തു​ട​ങ്ങി​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ഈ ​സീ​സ​ണി​ലും പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​നാ​വി​ല്ലെ​ന്ന് ക​രു​തി​യ​താ​യി​രു​ന്നു. പി​ന്നീ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​ത്യേ​കാ​നു​മ​തി വാ​ങ്ങി​യാ​ണ് നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ച​ത്. ചെ​റു​കി​ട ജ​ല​സേ​ച​ന​വി​ഭാ​ഗം എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍ ഡി. ​രാ​ജ​ന്‍, അ​സി. എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍ പി. ​ര​ത്‌​നാ​ക​ര​ന്‍, അ​സി. എ​ന്‍​ജി​നി​യ​ര്‍ ഫെ​മി മ​രി​യ തോ​മ​സ്, ഓ​വ​ര്‍​സി​യ​ര്‍​മാ​രാ​യ പ്ര​സാ​ദ്, ചാ​രു​ഹാ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും പ​ദ്ധ​തി​സ്ഥ​ല​ത്ത് എ​ത്തി പ്ര​വൃ​ത്തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.