കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ അ​ഞ്ചു വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് പു​തി​യ കെ​ട്ടി​ടം
Friday, May 29, 2020 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ അ​ഞ്ച് വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ ഭ​ര​ണാ​നു​മ​തി​യാ​യി.
കോ​ടോ​ത്ത് ഡോ. ​അം​ബേ​ദ്ക​ര്‍ ജി​എ​ച്ച്എ​സ്എ​സ്, തൃ​ക്ക​രി​പ്പൂ​ര്‍ വി​പി​പി​എം​കെ​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സ്, മ​ഞ്ചേ​ശ്വ​രം ജി​ഡ​ബ്ല്യൂ​എ​ല്‍​പി​എ​സ്, പ​ള്ളി​ക്ക​ര ജി​എ​ച്ച്എ​സ്എ​സ്, ത​വ​ന​ത്ത് ജി​എ​ല്‍​പി​എ​സ്് എ​ന്നീ സ്‌​കൂ​ളു​ക​ളി​ലാ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​രം ജി​ഡ​ബ്ല്യൂ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ അ​ഞ്ച് ക്ലാ​സ് മു​റി​ക​ളോ​ടു​കൂ​ടി​യ കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​നാ​യി 85.70 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.
തൃ​ക്ക​രി​പ്പൂ​ര്‍, കോ​ടോ​ത്ത് സ്‌​കൂ​ളു​ക​ളി​ല്‍ കി​ച്ച​ണ്‍ ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തി​നാ​യി 25 ല​ക്ഷം രൂ​പ വീ​ത​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ഒ​രു പാ​ച​ക​മു​റി, സം​ഭ​ര​ണ മു​റി, വ​രാ​ന്ത എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് കി​ച്ച​ണ്‍ ബ്ലോ​ക്ക്. പ​ള്ളി​ക്ക​ര സ്‌​കൂ​ളി​ല്‍ സ​യ​ന്‍​സ് ലാ​ബ് ബ്ലോ​ക്കി​നാ​യി 30 ല​ക്ഷം രൂ​പ​യും ത​വ​ന​ത്ത് ജി​എ​ല്‍​പി​എ​സി​ല്‍ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് നി​ര്‍​മ്മാ​ണ​ത്തി​ന് ആ​റ് ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു.