പ്ര​വാ​സി​ക​ളോ​ടുള്ള ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, May 29, 2020 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: വി​ദേ​ശ​ത്ത് നി​ന്നും വ​രു​ന്ന കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ കൊ​ണ്ടു​വ​ന്ന് ക്വാ​റ​ന്‍റൈ​ൻ പേ​രു​പ​റ​ഞ്ഞ് വ​ഴി​യി​ല്‍ ത​ള്ളു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചെ​റു​വ​ത്തൂ​രി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഭ​ക്ഷ​ണം പോ​ലു​മി​ല്ലാ​തെ പ്ര​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.
ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യം ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു എ​ല്ലാ​വ​രെ​യും ചെ​റു​വ​ത്തൂ​രി​ല്‍ ഇ​റ​ക്കി​വി​ടാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​റ​ങ്ങാ​തെ നി​ല്‍​ക്കു​ക​യും അ​തി​നി​ട​യി​ല്‍ പു​റ​ത്തു​നി​ന്നെ​ത്തി​യ ചി​ല ആ​ളു​ക​ള്‍ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പ​ടെ ഉ​ള്ള പ്ര​വാ​സി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. ചെ​റു​വ​ത്തൂ​രി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ലോ​ഡ്ജി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ചെ​ല​വ് ആ​ദ്യം ത​ന്നെ അ​ട​യ്ക്ക​ണം എ​ന്ന നി​ബ​ന്ധ​ന​യും വ​ച്ചി​രു​ന്നു. ഇ​തേ കാ​ര​ണം പ​റ​ഞ്ഞ് മ​റ്റൊ​രു സം​ഘ​ത്തെ കാ​ലി​ക്ക​ട​വ് ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചെ​യ്തു. പ​ല ആ​ളു​ക​ളും വ​രു​ന്ന​ത് ഗ​ള്‍​ഫി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ടു​ത്തു​കൊ​ടു​ത്ത ടി​ക്ക​റ്റി​ലാ​ണെ​ന്നും അ​വ​രോ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന ഈ ​അ​നീ​തി എ​ത്ര​യും പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ്ര​ദീ​പ് കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.