പെ​രു​മ്പയിൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു
Friday, May 29, 2020 12:56 AM IST
പ​യ്യ​ന്നൂ​ര്‍: ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​യ ദേ​ശീ​യ​പാ​ത​യി​ലെ പ​യ്യ​ന്നൂ​ര്‍ പെ​രു​മ്പ ജം​ഗ്ഷ​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു. ദേ​ശീ​യ​പാ​ത​യി​ല്‍​നി​ന്നും പ​യ്യ​ന്നൂ​ര്‍ ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പെ​രു​മ്പ ജം​ഗ്ഷ​ന്‍റെ വി​ക​സ​ന​ത്തി​നാ​യി 98 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും ദേ​ശീ​യ പാ​ത​യു​ടേ​യും കീ​ഴി​ലു​ള്ള സ്ഥ​ല​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ജം​ഗ്ഷ​ന്‍ വി​പു​ലീ​ക​രി​ക്കു​ന്ന​ത്.
പെ​രു​മ്പ പാ​ലം മു​ത​ല്‍ മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് വ​രെ​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സ്ഥ​ല​ങ്ങ​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.
വീ​തി​കൂ​ട്ട​ലു​ള്‍​പ്പെ​ടെ​യു​ള്ള നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​വു​ന്ന​തോ​ടെ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത കു​രു​ക്കു​ക​ള്‍​ക്ക് പ​രി​ഹാ​ര​മാ​കും.