ത​ല​പ്പാ​ടി അ​തി​ര്‍​ത്തി തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം
Friday, May 29, 2020 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് -19 പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ അ​ട​ച്ചി​ട്ട മം​ഗ​ളൂ​രു-​ത​ല​പ്പാ​ടി അ​തി​ര്‍​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി.
അ​തി​ര്‍​ത്തി അ​ട​ച്ച​തോ​ടെ മം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള 174 ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​മാ​ണ് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഈ ​ഡോ​ക്ട​ര്‍​മാ​രു​ടെ കീ​ഴി​ല്‍ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളു​ടെ തു​ട​ര്‍​ചി​കി​ത്സ ഇ​പ്പോ​ള്‍ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മം​ഗ​ളൂ​രു​വി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ജി​ല്ല​യി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ അ​തി​ര്‍​ത്തി അ​ട​ച്ചി​ട്ട​തോ​ടെ പ​ട്ടി​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​മേ​യ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
ജൂ​ണ്‍ 26 ന് ​ക​ര്‍​ണാ​ട​ക​യി​ല്‍ പി​യു​സി പ​രീ​ക്ഷ ന​ട​ക്കാ​ന്‍ പോ​കു​ക​യാ​ണ്. ജി​ല്ല​യി​ല്‍ നി​ന്നും നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മം​ഗ​ളൂ​രു​വി​ല്‍ പ​ഠ​നം ന​ട​ത്തി​വ​രു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി അ​തി​ര്‍​ത്തി തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ഇ​ത്ത​രം ആ​ളു​ക​ള്‍​ക്ക് ദൈ​നം​ദി​ന സ​ഞ്ചാ​ര​ത്തി​ന് പ്ര​ത്യേ​ക പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യ​ത്തി​ല്‍ കേ​ര​ള സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഹ​ര്‍​ഷാ​ദ് വോ​ര്‍​ക്കാ​ടി​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ ഷാ​ന​വാ​സ് പാ​ദൂ​ര്‍, ഫ​രീ​ദ സ​ക്കീ​ര്‍, അം​ഗ​ങ്ങ​ളാ​യ വി.​പി.​പി മു​സ്ത​ഫ, മും​താ​സ് സ​മീ​റ, പി. ​വി. പ​ദ്മ​ജ, ജോ​സ് പ​താ​ലി​ല്‍, എം. ​നാ​രാ​യ​ണ​ന്‍, കേ​ളു പ​ണി​ക്ക​ര്‍, പു​ഷ്പ അ​മേ​ക്ക​ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി പി. ​ന​ന്ദ​കു​മാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് അ​ന്ത​രി​ച്ച സി. ​അ​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് യോ​ഗ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്.