ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: ജ​മീ​ല കോ​ള​യ​ത്ത്
Friday, May 29, 2020 12:56 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും മി​നു​ട്സു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​തു മ​ന​സി​ലാ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത്. ഒ​രു വാ​ര്‍​ഡ് ഒ​ഴി​കെ മ​റ്റെ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ജ​മീ​ല കോ​ള​യ​ത്ത് വ്യ​ക്ത​മാ​ക്കി. ഒ​രു​ഭാ​ഗ​ത്ത് ഡെ​ങ്കി​പ്പ​നി​യ്ക്കെ​തി​രേ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു. 200 കേ​സു​ക​ള്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു​ക​ഴി​ഞ്ഞു. മ​റു​വ​ശ​ത്ത് കോ​വി​ഡി​നെ​തി​രേ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്നു. അ​തി​നി​ട​യി​ല്‍ ഇ​ത്ത​രം തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​നു​ശോ​ചി​ച്ചു

ക​ണ്ണൂ​ര്‍: ബി​ജെ​പി മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന​സ​മി​തി അം​ഗ​വു​മാ​യ എം.​കെ.​ശ​ശീ​ന്ദ്ര​ന്‍ മാ​സ്റ്റ​റു​ടെ വേ​ര്‍​പാ​ടി​ല്‍ ഫെ​റ്റോ അ​നു​ശോ​ചി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​വി​നോ​ദ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​ജി​ഒ സം​ഘ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി. മ​ദു​സൂ​ദ​ന​ന്‍, പെ​ന്‍​ഷ​നേ​ഴ്സ് സം​ഘ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ബാ​ല​ന്‍, കെ.​എ​ന്‍.​വി​നോ​ദ​ന്‍, മ​നോ​ജ് മ​ണ്ണേ​രി, സ​ജീ​വ​ന്‍ ചാ​ത്തോ​ത്ത്, ര​വീ​ന്ദ്ര​നാ​ഥ് ചേ​ലേ​രി, ആ​ര്‍.​ഡി.​ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.