ശ​യ​ന​പ്ര​ദ​ക്ഷി​ണ​വു​മാ​യി പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്
Friday, May 29, 2020 12:56 AM IST
കാ​സ​ര്‍​ഗോ​ഡ് : വി​ദേ​ശ​ത്തും മ​റു​നാ​ടു​ക​ളി​ലും പ്ര​വാ​സി​ക​ള്‍ മ​രി​ച്ചു​വീ​ഴു​മ്പോ​ള്‍ ക​ടം വാ​ങ്ങി​യും പ​ണ​യം​വ​ച്ചും വാ​ങ്ങി​യ ടി​ക്ക​റ്റു​മാ​യി നാ​ട്ടി​ലെ​ത്താ​ന്‍ നോ​ക്കു​ന്ന​വ​ര്‍​ക്ക് വി​ല​യി​ടു​ന്ന കേ​ര​ള - കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ളു​ടെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി.

കോ​വി​ഡ് മൂ​ലം മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് മ​തി​യാ​യ ധ​ന​സ​ഹാ​യം ന​ല്‍​കു​ക, ജോ​ലി ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജും തൊ​ഴി​ല്‍ സം​വ​ര​ണ​വും പ്ര​ഖ്യാ​പി​ക്കു​ക, മു​ഖ്യ​മ​ന്ത്രി നേ​ര​ത്തേ പ്ര​വാ​സി​ക​ള്‍​ക്ക് ന​ല്‍​കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച ആ​റു മാ​സ​ത്തെ ശ​മ്പ​ളം ഉ​ട​ന്‍ ന​ല്‍​കു​ക, ധൂ​ര്‍​ത്ത് അ​വ​സാ​നി​പ്പി​ച്ച് പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ന്‍ സൗ​ജ​ന്യ​മാ​ക്കു​ക, പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​ര്‍​ക്കെ​ല്ലാം ധ​ന​സ​ഹാ​യം ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

രാ​വി​ലെ പ​റ​യു​ന്ന കാ​ര്യം വൈ​കു​ന്നേ​രം മാ​റ്റി​പ്പ​റ​ഞ്ഞ് ക​ര​ണം മ​റി​ച്ചി​ലു​ക​ളു​ടെ ആ​ശാ​നാ​യി മു​ഖ്യ​മ​ന്ത്രി മാ​റി​യ​താ​യും ഇ​ത് മാ​ര്‍​ക്‌​സി​യ​ന്‍ ആ​ദ​ര്‍​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കാ​മെ​ന്നും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ പ​റ​ഞ്ഞു.

പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ന്‍ ഐ​ങ്ങോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ നാം ​ഹ​നീ​ഫ, ജ​മീ​ല അ​ഹ​മ​ദ്, ക​ണ്ണ​ന്‍ ക​രു​വാ​ക്കോ​ട്, അ​മ്പാ​ടി ഉ​ദു​മ, അ​ച്ചു​ത​ന്‍ കാ​ഞ്ഞ​ങ്ങാ​ട്, ഖാ​ദ​ര്‍ തെ​ക്കി​ല്‍, ബാ​ല​ഗോ​പാ​ല​ന്‍ കാ​ളി​യാ​നം, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ്, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, മാ​ത്യു, റാ​ഷി​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.