കാ​സ​ർ​ഗോ​ട്ട് 10 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്; കണ്ണൂരിൽ ഒരാൾക്ക്
Thursday, May 28, 2020 12:59 AM IST
കാ​സ​ർ​ഗോ​ഡ് /ക​ണ്ണൂ​ര്‍​ : ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 10 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ല്‍ നി​ന്ന് വ​ന്ന എ​ട്ടു പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന വ​നി​ത ഉ​ള്‍​പ്പെടെ ര​ണ്ടു പേ​ര്‍​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ഡി​എം​ഒ ഡോ.​എ.​വി.​രാം​ദാ​സ് അ​റി​യി​ച്ചു.
17ന് ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് ഒ​രേ വാ​ഹ​ന​ത്തി​ല്‍ വ​ന്ന 34 വ​യ​സു​ള്ള വൊ​ര്‍​ക്കാ​ടി സ്വ​ദേ​ശി, 40 വ​യ​സു​ള്ള മീ​ഞ്ച സ്വ​ദേ​ശി മും​ബൈ​യി​ല്‍ നി​ന്ന് വ​ന്ന 22 വ​യ​സു​ള്ള മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി, 47 വ​യ​സു​ള്ള മം​ഗ​ല്‍​പാ​ടി സ്വ​ദേ​ശി, 28 വ​യ​സു​ള്ള ചെ​മ്മ​നാ​ട് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കും 23ന് ​ഒ​രേ കാ​റി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് വ​ന്ന കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ളാ​യ 56 ,40, 56 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍​ക്കും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ഖ​ത്ത​റി​ല്‍ നി​ന്ന് വ​ന്ന 33 വ​യ​സു​ള്ള ചെ​മ്മ​നാ​ട് സ്വ​ദേ​ശി, യു​എ​ഇ​യി​ല്‍ നി​ന്ന് വ​ന്ന 38 വ​യ​സു​ള്ള സ്ത്രീ ​എ​ന്നി​വ​ര്‍​ക്കു​മാ​ണ് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 49 പേ​രാ​ണ്.​വീ​ടു​ക​ളി​ല്‍ 2797 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 572 പേ​രു​മു​ള്‍​പ്പെ​ടെ 3369 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 23ന് ​മും​ബൈ​യി​ല്‍​നി​ന്നെ​ത്തി​യ കോ​ട്ട​യം മ​ല​ബാ​ര്‍ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​ര​നാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 25ന് ​അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ല്‍ ഇ​ദ്ദേ​ഹം സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 197 ആ​യി. ഇ​തി​ല്‍ 119 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.