കി​സാ​ൻ​സ​ഭ സ​മ​രം ന​ട​ത്തി
Thursday, May 28, 2020 12:58 AM IST
രാ​ജ​പു​രം : കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, എ​ല്ലാ കാ​ർ​ഷി​ക വാ​യ്പ​ക​ളും എ​ഴു​തി​ത്ത​ള്ളു​ക, വി​ത്തി​നും വ​ള​ത്തി​നും അ​ൻ​പ​ത് ശ​ത​മാ​നം വി​ല കു​റ​യ്ക്കു​ക, കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു​ള്ള വൈ​ദ്യു​തി​ക്കും ഡീ​സ​ലി​നും ഇ​ള​വ് ന​ൽ​കു​ക, പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​ഹാ​യം ഉ​യ​ർ​ത്തു​ക, ആ​റു​മാ​സ​ത്തേ​ക്ക് എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും 10, 000രൂ​പ വീ​തം സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ക, അ​വ​ശ്യസാ​ധ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കി​സാ​ൻ​സ​ഭ ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​പു​രം സ​ബ് പോ​സ്റ്റ്‌ ഓ​ഫീ​സി​നു മു​ൻ​പി​ൽ സ​മ​രം ന​ട​ത്തി.
സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ടി.​കെ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കു​ഞ്ഞി​കൃ​ഷ്ണ​ൻ മ​ണി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ജെ.​രാ​ജു ഊ​ന്നു​ക​ല്ലേ​ൽ, ബെ​ന്നി തോ​മ​സ്, ജോ​സ് ആ​ണ്ടു​മാ​ലി​ൽ, പി.​കെ. ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.