ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളെ അ​തി​ർ​ത്തി ക​ട​ക്കാ​ൻ സ​ഹാ​യി​ച്ച ഓ​ട്ടോ​ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സ്
Thursday, May 28, 2020 12:58 AM IST
ആ​ദൂ​ര്‍: ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളെ ഓ​ട്ടോ​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് ഓ​ട്ടോ​ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സ്.
ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളെ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നെ​ല്ലി​ക്ക​ട്ട​യി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​തി​ന് ആ​ദൂ​ര്‍ സി​ഐ പ്രേം​സ​ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ട്ടോ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ട്ടോ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള​ട​ക്കം അ​ഞ്ചു പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഓ​ട്ടോ​ഡ്രൈ​വ​ര്‍ നെ​ക്രാ​ജെ ചൂ​രി​പ​ള്ള​ത്തെ ഉ​മ​റു​ൾ ഫാ​റൂ​ഖ് (36), പ​ശ്ചി​മ ബം​ഗ​ാള്‍ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​സ്വാ​ന്‍, ബീ​ര്‍​ബ​ല്‍​ ഘോ​ഷ്, ഫാ​റൂ​ല്‍ ഇ​സ്‌ലാം, അ​ജ്മ​ന്‍​ഷാ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളെ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.