മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Thursday, May 28, 2020 12:58 AM IST
കാ​സ​ർ​ഗോ​ഡ്: ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് ഹാ​രി​സി​നെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യും മ​ഫ്ത്തി​യി​ലെ​ത്തി​യ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ കാ​സ​ർ​ഗോ​ഡ് പ്ര​സ് ക്ല​ബ് പ്ര​തി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി നു​ള്ളി​പ്പാ​ടി​യി​ലെ കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സ് അ​ട​ച്ച് താ​ഴ​ത്തെ നി​ല​യു​ടെ ഷ​ട്ട​ർ അ​ട​യ്ക്ക​വേ​യാ​ണ് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ മാ​സ്ക് ധ​രി​ച്ചെ​ത്തി​യ ഒ​രു സം​ഘം മ​ർ​ദി​ച്ച​ത്. ത​ങ്ങ​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും അ​ടി​ക്ക​രു​തെ​ന്നും നി​ല​വി​ളി​ച്ച​പ്പോ​ൾ പ​രി​ഹ​സി​ച്ചു. പി​ന്നീ​ട് പ്ര​സ് ക്ല​ബി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കാ​ണി​ച്ച​പ്പോ​ഴാ​ണ് വെ​റു​തെ വി​ട്ട​ത്.