ഡ്രൈ​വിം​ഗ് സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി എം​വി​ഐ​മാ​ർ
Thursday, May 28, 2020 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക്ക്ഡൗ​ൺ കാ​ര​ണം ദു​രി​ത​ത്തി​ലാ​യ കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ആ​ർ​ടി​ഒ പ​രി​ധി​യി​ലെ മു​ഴു​വ​ൻ ഡ്രൈ​വിം​ഗ് സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും കൈ​ത്താ​ങ്ങേ​കി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ. ഇ​വ​ർ​ക്കാ​യു​ള്ള സൗ​ജ​ന്യ ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം എം​വി​ഐ കെ.​ആ​ർ.​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. ഡ്രൈ​വിം​ഗ് സ്ക്കൂ​ൾ പ്ര​തി​നി​ധി​ക​ളാ​യ ഭാ​സ്ക​ര​ൻ, ര​ഘു​ദ​ത്ത്, രാ​മ​ൻ എ​ന്നി​വ​ർ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.
കൊ​റോ​ണ​യും ലോ​ക്ക്ഡൗ​ണും മൂ​ലം തൊ​ഴി​ലെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ജീ​വി​തം ദു​രി​ത​ത്തി​ലാ​യ​ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ്. അ​തു​പോ​ലെ ത​ന്നെ ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ് ഡ്രൈ​വിം​ഗ് സ്കൂൾ മേ​ഖ​ല​യും. നാ​ലു മാ​സ​ത്തോ​ള​മാ​യി ഡ്രൈ​വിം​ഗ് ഉ​ട​മ​സ്ഥ​രും തൊ​ഴി​ലാ​ളി​ക​ളും അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ ഏ​റെ​യാ​ണ്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്നി​ല്ലെന്നും അ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ന്ന് തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ത്തി​ന് ആ​ശ്വാ​സം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ അ​പേ​ക്ഷ. ലേ​ണേ​ഴ്സ് ടെ​സ്റ്റ്, ഡ്രൈ​വിം​ഗ് ടെ​സ്റ്റ് എ​ന്നി​വ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ക, ഡ്രൈ​വിം​ഗ് സ്കൂൾ ഉ​ട​മ​സ്ഥ​രേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും സ​ർ​ക്കാ​ർ മോ​ട്ടോ​ർ ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ക, പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കി ഡ്രൈ​വിം​ഗ് സ്കൂ​ൾ മേ​ഖ​ല നി​ല​നി​ർ​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഇ​വ​ർ ഉ​ന്ന​യി​ച്ചു.