തോ​ളേ​നി​യി​ൽ ഇ​നി പൊ​ൻ​ക​തി​ർ വി​രി​യും
Wednesday, May 27, 2020 12:05 AM IST
ക​രി​ന്ത​ളം: നീ​ലേ​ശ്വ​രം-​ചി​റ്റാ​രി​ക്കാ​ൽ റോ​ഡ​രി​കി​ലെ തോ​ളേ​നി​യി​ൽ ഇ​നി പൊ​ൻ​ക​തി​ർ വി​രി​യും. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി​ക്കി​ട​ന്ന മ​ണ്ണും​പാ​റ​യും ഇ​ഴ​കി​ച്ചേ​ർ​ന്ന ഭൂ​മി​യാ​ണ് ക​ര​നെ​ൽ​ക്കൃ​ഷി​യി​ലൂ​ടെ കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്തു​മാ​യി മു​ന്നേ​റു​ന്ന​ത്.
ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു ഒ​രാ​ഴ്ച കൊ​ണ്ടാ​ണ് കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ഖാ​ദി​ഗ്രാ​മ വ്യ​വ​സാ​യ​സം​ഘ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള സ്ഥ​ല​ത്താ​ണ് ക​രി​ന്ത​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​റ​ക്കു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഓ​ട്-​ഇ​ഷ്ടി​ക ഫാ​ക്ട​റി​ക്ക് വേ​ണ്ടി കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച സ്ഥ​ല​മാ​ണി​ത്. ഇ​പ്പോ​ൾ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന പു​ക​ക്കു​ഴ​ൽ മാ​ത്ര​മാ​ണു​ള്ള​ത്.
ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് നെ​ല്ല്, തു​വ​ര, വെ​ണ്ട, പ​ച്ച​മു​ള​ക്, കു​മ്പ​ളം, മ​ത്ത​ൻ എ​ന്നി​വ​യാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.
വി​ത്തി​ട​ൽ കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​വി​ധു​ബാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡി.​എ​ൽ. സു​മ, കൃ​ഷി ഓ​ഫീ​സ​ർ നി​ഖി​ൽ നാ​രാ​യ​ണ​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി വി. ​മ​ധു​സൂ​ദ​ന​ൻ ടി.​കെ. ര​വി, സാ​ബു ഏ​ബ്ര​ഹാം, പി. ​ച​ന്ദ്ര​ൻ, കെ.​പി. നാ​രാ​യ​ണ​ൻ, ടി.​പി. ശാ​ന്ത, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.