എം​പി​ക്കെ​തി​രാ​യ എ​ൽ​ഡി​എ​ഫ് പ്ര​സ്താ​വ​ന അ​ടി​സ്ഥാ​ന​ര​ഹി​തം: യു​ഡി​എ​ഫ്
Wednesday, May 27, 2020 12:04 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന ബാ​ലി​ശ​വും വ​സ്തു​ത​ക​ൾ​ക്ക് നി​ര​ക്കാ​ത്ത​തും കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ്തു​തി പാ​ടു​ന്ന​തു​മാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ.
കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​യാ​ണ് കൈ​ക്കൊ​ണ്ട​ത്. എം​പി​യേ​യും യു​ഡി​എ​ഫ് എം​എ​ൽ​മാ​രേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽനി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഗൂ​ഢ​നീ​ക്കം ന​ട​ത്തു​ക​യു​ണ്ടാ​യി. സ​ന്ന​ദ്ധസേ​വ​ക​ർ​ക്കു​ള്ള പാ​സ് വി​ത​ര​ണ​ത്തി​ൽ ത​രം​താ​ണ രാ​ഷ്ടീ​യം ക​ളി​ക്കു​ക​യും അ​തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ കു​ത്തി​നി​റ​യ്ക്കുക​യും ചെ​യ്തു.
ഇ​തി​നെ​ല്ലാം ജി​ല്ലാ ക​ള​ക്ട​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്‌. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​ർ പ​റ​യു​ന്ന ആ​ളു​ക​ൾ​ക്കാ​ണ് പാ​സ് ന​ൽ​കി​യ​ത്. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ലും ഇ​താ​ണ് സം​ഭ​വി​ച്ച​ത്.
ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് വ്യാ​പ​ക​മാ​യി പ​ണ​പ്പി​രി​വ് ന​ട​ത്തി അ​ത് ദു​രു​പ​യോ​ഗം ചെ​യ്തു പ​ല ക​മ്യൂ​ണി​റ്റി കി​ച്ച​ണുക​ളും പാ​തി​വ​ഴി​യി​ൽ അ​ട​ച്ചു​പൂ​ട്ടി. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് പാ​സു​ക​ൾ ന​ൽ​കു​ന്ന​തി​ൽ ക​ള​ക്ട​ർ വി​വേ​ച​നം കാ​ണി​ച്ചു.
പാ​സി​ല്ലാ​തെ മു​ൻ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ആ​ളു​ക​ളെ ജി​ല്ല​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ അ​തി​നു കൂ​ട്ടു​നി​ൽ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച​ത്.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​ഇ​ര​ട്ട​ത്താ​പ്പ് ന​യ​ത്തെ​യാ​ണ് എം​പി ചോ​ദ്യം​ചെ​യ്ത​ത്.
ജി​ല്ലാ ക​ള​ക്ട​ർ ന​ട​ത്തു​ന്ന എ​ല്ലാ അ​ഴി​മ​തി​ക​ളു​ടെ​യും പ​ങ്കു​പ​റ്റു​ന്ന​വ​ർ​ക്ക​ല്ലാ​തെ ആ​ർ​ക്കും അ​ദ്ദേ​ഹ​ത്തെ ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ല. ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ്തു​തി​പാ​ടു​ന്ന സ​തീ​ഷ് ച​ന്ദ്ര​ന്‍റെ നി​ല​പാ​ട് അ​പ​ഹാ​സ്യ​മാ​ണ്.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ശേ​ഷം ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.