കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ക​ർ​ഷ​ക ധ​ർ​ണ ഇ​ന്ന്
Wednesday, May 27, 2020 12:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ർ​ഷ​ക​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 11ന് ​കാ​സ​ർ​ഗോ​ഡ് ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. റ​ബ​ർ​വി​ല സ്ഥി​ര​ത ഫ​ണ്ട് കു​ടി​ശി​ക ഉ​ട​ൻ ന​ൽ​കു​ക, അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, ക​ർ​ഷ​ക​ർ​ക്ക് 10,000 രൂ​പ വീ​തം പ്ര​തി​മാ​സ പെ​ൻ​ഷ​ൻ ന​ൽ​കു​ക, സ്വ​ർ​ണ​പ്പ​ണ​യ​ത്തി​ന്മേ​ൽ നാ​ലു ശ​ത​മാ​ന​ത്തി​ന് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന വാ​യ്പ പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് ധ​ർ​ണ ന​ട​ത്തു​ന്ന​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പറ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.