തൊ​ഴി​ലു​റ​പ്പ് പദ്ധതി: തൊ​ഴി​ല്‍​ദി​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം
Wednesday, May 27, 2020 12:04 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ തൊ​ഴി​ല്‍​ദി​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. കോ​വി​ഡ്-19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യാ​ണ് തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
35 ല​ക്ഷം തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട​ത് 50 ല​ക്ഷ​മാ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഓ​രോ വാ​ര്‍​ഡി​ലും ന​ട​പ്പാ​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ള്‍ ആ​വ​ശ്യാ​നു​സ​ര​ണം ക​ണ്ടെ​ത്തി പ​ട്ടി​ക ത​യാ​റാ​ക്കും. സു​ഭി​ക്ഷ കേ​ര​ളം, ശു​ചി​ത്വ കാ​മ്പ​യി​ന്‍ പ്ര​വൃ​ത്തി​ക​ളും തൊ​ഴി​ലു​റ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. പൊ​തു-​സ്വ​കാ​ര്യ നി​ല​ങ്ങ​ളി​ല്‍ കൃ​ഷി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കും.