എം​എ​ൽ​എ​യു​ടെ ക​രു​ത​ലി​ൽ പ്ര​ണ​വ് ഇ​ന്നു പ​രീ​ക്ഷയെ​ഴു​തും
Wednesday, May 27, 2020 12:04 AM IST
ഭീ​മ​ന​ടി: എം​എ​ൽ​എ​യു​ടെ ക​രു​ത​ലി​ൽ പ്ര​ണ​വ് ഇ​ന്നു പ​രീ​ക്ഷ​യെ​ഴു​തും. വെ​സ്റ്റ് എ​ളേ​രി ത​ലോ​ല​പൊ​യി​ൽ കോ​ള​നി​യി​ലെ കു​റു​വാ​ട്ട് വീ​ട്ടി​ൽ പ്ര​ണ​വ് ആ​ലു​വ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. ലോ​ക്ക് ഡൗ​ണി​ൽ വീ​ട്ടി​ലാ​യി​രു​ന്ന പ്ര​ണ​വ് തൊ​ട്ട​ടു​ത്ത വ​ര​ക്കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷാ സെ​ന്‍റ​റി​നാ​യി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ലി​സ്റ്റ് വ​ന്ന​പ്പോ​ൾ പേ​രി​ല്ല. അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ഴു​ള്ള പി​ഴ​വാ​ണ് ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ഉ​ത്ക​ണ്ഠ​യി​ലാ​യ പ്ര​ണ​വ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​കു​മാ​ര​നു​മാ​യി വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ഉ​ട​നെത്ത​ന്നെ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ വ​ഴി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​ത് വ​ഴി വ​ര​ക്കാ​ട് സ്കൂ​ളി​ൽ ത​ന്നെ പ​രീ​ക്ഷ സെ​ന്‍റ​ർ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.